Latest Updates

ട്വിറ്റര്‍, യൂട്യൂബ്, ഫെയ്‌സ്ബുക്ക് എന്നിവ വഴി വ്യാജവും വിദ്വേഷജനകവുമായ  ഉള്ളടക്കം പ്രചരിപ്പിക്കുന്നവര്‍ക്കിതരെ ശക്തമായ നടപടിക്കൊരുങ്ങി കേന്ദ്രം. ഇത്തരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്ന ഒട്ടേറെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായി  ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍  പറഞ്ഞു.

കാബിനറ്റ് ബ്രീഫിംഗിന്റെ വ്യാജ വീഡിയോ, പ്രധാനമന്ത്രിക്കെതിരായ അക്രമം കാണിക്കുന്ന ആനിമേറ്റഡ് വ്യാജ വീഡിയോ, ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ടുള്ള അപകീര്‍ത്തികരമായ പോസ്റ്റുകള്‍ എന്നിവ കുറ്റകരമായ ഉള്ളടക്കം ഉള്ളവതന്നെയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. 

പ്രധാനമന്ത്രിയെ വരെ വിഷയമാക്കി പ്രചരിക്കുന്ന വ്യാജവീഡിയോകള്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖറോട് ട്വിറ്ററില്‍ ഒറു വ്യക്തി ചോദ്യമുന്നയിച്ചിരുന്നു. അത്തരം അക്കൗണ്ടുകളുടെ ഉടമകളെ നിയമപ്രകാരം നടപടിയെടുക്കാന്‍ കണ്ടെത്തി വരികയാണെന്നും ശ്രദ്ധാപൂര്‍വം അവലോകനം ചെയ്യുമെന്നും മന്ത്രി മറുപടി നല്‍കിയിരുന്നു. 


73 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍, 4 യൂട്യൂബ് ഉള്ളടക്കം, ഒരു ഇന്‍സ്റ്റാഗ്രാം ഗെയിം എന്നിവ സര്‍ക്കാര്‍ തിരിച്ചറിഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്‍പ്രാകാരം  73 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു, 4 YouTube ഉള്ളടക്കവും പ്രത്യേക ഇന്‍സ്റ്റാഗ്രാം ഗെയിമും നീക്കം ചെയ്തു. കാബിനറ്റ് കമ്മിറ്റി യോഗത്തിന്റെ മോര്‍ഫ് ചെയ്ത വീഡിയോ കണ്ടതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് കേസെടുത്തിരുന്നു, അതില്‍ ചിലര്‍ യോഗം സിഖ് സമുദായത്തിന് എതിരാണെന്ന് കാണിക്കാന്‍ ശ്രമിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Get Newsletter

Advertisement

PREVIOUS Choice